കേരളം

kerala

വയനാട്ടിൽ പേമാരി; വീടുകളില്‍ വെള്ളം കയറി, 300ലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ - Heavy Rain In Wayanad

By ETV Bharat Kerala Team

Published : Jul 18, 2024, 2:26 PM IST

കബനി ഉൾപ്പടെയുള്ള പുഴകൾ കരകവിഞ്ഞു. മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. 300ലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ് താമസിച്ചു.

RAIN ALERT IN KERALA  വയനാട്ടിൽ കനത്ത മഴ  RAIN DISASTER IN WAYANAD  WEATHER UPDATES IN KERALA
HEAVY RAIN IN WAYANAD (ETV Bharat)

വയനാട്ടിൽ മഴ തുടരുന്നു (ETV Bharat)

വയനാട് : വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. കബനി ഉൾപ്പടെയുള്ള പുഴകൾ കരകവിഞ്ഞൊഴുകി. മഴയെ തുടർന്ന് പനമരം, വള്ളിയൂർക്കാവ്, തലപ്പുഴ, മാനന്തവാടി, പാണ്ടിക്കടവ് തുടങ്ങി നിരവധിയിടങ്ങളിൽ വീടുകളില്‍ വെള്ളം കയറി. അതുപോലെ തന്നെ വയനാട്ടിലേക്കുള്ള ചുരങ്ങളായ പേരിയ ചുരം, പാൽച്ചുരം, കുറ്റ്യാടി ചുരം, താമരശ്ശേരി ചുരം എന്നിവിടങ്ങളിൽ ഗതാഗത തടസം നേരിടുന്നുണ്ട്.

പാൽച്ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടർന്ന് അവിടെ ഗതാഗതം പൂർണമായും സ്‌തംഭിച്ചു. കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചിൽ ഉണ്ടായി എന്നാൽ ചുരത്തിന്‍റെ ഒരു ഭാഗത്തൂടെ വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. വയനാട്ടിൽ ഇതിനോടകം തന്നെ നിരവധി ക്യാമ്പുകൾ ആരംഭിച്ചു. ഏകദേശം 300 ലധികം ആളുകൾ ക്യാമ്പിലേക്ക് മാറ് താമസിച്ചിട്ടുണ്ട്. ചിലർ ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്.

Also Read:സംസ്ഥാനത്ത് കനത്ത മഴ: വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details