കാസർകോട് :കനത്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. ഉച്ച മുതൽ നിര്‍ത്താതെ പെയ്‌ത മഴയിലാണ് കാസര്‍കോട്ട് വെള്ളം കയറിയത്. കനത്ത മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം പുഴ പോലെ ഒഴുകി. ഷിറിയ ഹൈവേയിലാണ് വെള്ളം കയറിയത്.
പെരുമഴയിൽ മുങ്ങി കാസർകോട്, റോഡ് പുഴപോലെ; ഞെട്ടിക്കുന്ന വീഡിയോ - HEAVY RAIN IN KASARAGOD
ഷിറിയ ഹൈവേയില്‍ വന്‍തോതില്‍ വെള്ളം കയറി.
Published : Dec 2, 2024, 10:30 PM IST
ഇതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. മഞ്ചേശ്വരം താലൂക്കില്‍ മംഗല്‍പാടി വില്ലേജില്‍ ഉപ്പള ഗേറ്റ് ജങ്ഷനില്‍ ഹൈവേയുടെ ഭാഗമായുള്ള ഡ്രെയിനേജ് നിര്‍മാണത്തിലെ അപാകത മൂലം പത്തില്‍ അധികം വീടുകളില്‍ വെള്ളം കയറി. വീട്ടുകാര്‍ മറ്റു വീടുകളിലേക്ക് മാറി നില്‍ക്കുകയാണ്.
അതേസമയം, ജില്ലയിൽ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസകോട് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read:കനത്ത മഴ; കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു