കൊല്ലം:പുനലൂർ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം, അരുണോദയം കോളനിക്ക് സമീപം ഉരുൾപൊട്ടിയതായി സംശയം. വനത്തില്‍ നിന്നും കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്ലാൻ്റേഷൻ പൈപ്പ് വഴി ചെളിയും വെള്ളവും ശക്തമായി ഒഴുകിയെത്തിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെന്മല മാർക്കറ്റിലും ചാലിയക്കരയിലും വെള്ളം കയറി. കനത്ത മഴയിൽ കിഴക്കൻ മലയോര ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. തെന്മല, അയ്യപ്പൻ കാന, തെന്മല മാർക്കറ്റ്, കഴുതുരുട്ടി, മൂന്നാം ഡിവിഷൻ, നെടുംമ്പാറ, ചാലിയക്കര, അംബിക്കോണം തുടങ്ങിയ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിലായത്. കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം ഉണ്ടായി. അമ്പിക്കോണത്തെ തോട്ടിലും റബർ തോട്ടങ്ങളിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് അനുഭവപ്പെട്ടത്.