കേരളം

kerala

ETV Bharat / state

കനത്ത ചൂട്: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ് - Heatwave alert in Kerala

കൊല്ലം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം.

HIGH TEMPERATURE IN KERALA  ഉഷ്‌ണതരംഗ മുന്നറിയിപ്പ്  കേരളത്തിൽ കനത്ത ചൂട്
Heatwave Alert In Various Districts Of Kerala

By ETV Bharat Kerala Team

Published : Apr 28, 2024, 4:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഇന്നും നാളെയുമാണ് (ഏപ്രിൽ 28, 29) ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നത്.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയിരുന്നു. കൂടാതെ അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനവും ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് ഉഷ്‌ണതരംഗമെന്നും, പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഏപ്രിൽ 28 മുതൽ മെയ് 2 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3- 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: വേനലില്‍ പകല്‍ മദ്യപാനം അപകടകരമോ?; കടുത്ത ചൂടിനെ കരുതിയിരിക്കാം, നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

ABOUT THE AUTHOR

...view details