കേരളം

kerala

ETV Bharat / state

മലപ്പുറത്തെ നിപ; 'സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍, 104 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍': വീണ ജോര്‍ജ് - Nipah death Malappuram - NIPAH DEATH MALAPPURAM

മലപ്പുറത്തെ നിപ രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍.

NIPAH CASE MALAPPURAM  മലപ്പുറം നിപ മരണം  VEENA GEORGE ON NIPAH  LATEST UPDATES ON NIPAH
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 16, 2024, 11:00 PM IST

മലപ്പുറം:വണ്ടൂരില്‍ നിപ ബാധിച്ച് മരിച്ച യുവാവിന്‍റെസമ്പര്‍ക്ക പട്ടികയില്‍ 175 പേരെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്‌ട് പട്ടികയിലും 49 പേര്‍ സെക്കഡറി കോണ്‍ടാക്‌ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്.

സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 16) രാവിലെയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാവുവന്നതാണ്. മരിച്ച 24കാരൻ്റെ യാത്ര വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.

രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മരിച്ച വ്യക്തിയുടെ വീടിൻ്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വേ ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളുമടക്കം ആകെ 1928 വീടുകളില്‍ സര്‍വേ നടത്തി.

മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കണ്ടെയ്‌ൻമെൻ്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെൻ്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. കണ്ടെയ്‌ൻമെൻ്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് യോഗത്തില്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ മലപ്പുറം ജില്ല കലക്‌ടര്‍ വിആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. കെജെ റീന, ആരോഗ്യ വകുപ്പ് അഡീ.ഡയറക്‌ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, എൻഎച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

Also Read:മലപ്പുറത്തെ നിപ മരണം; റൂട്ട് മാപ്പ് പുറത്ത്, ആരോഗ്യ വകുപ്പ് സര്‍വേ പുരോഗമിക്കുന്നു

ABOUT THE AUTHOR

...view details