എറണാകുളം:കെ ഫോൺ പദ്ധതി നടത്തിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഹർജി തള്ളി ഹൈക്കോടതി. ഹര്‍ജിയില്‍ ഇടപെടാൻ തക്ക കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ നിയമസഭ സമിതിക്ക് ആവശ്യമെങ്കിൽ പരിശോധിക്കാവുന്നതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കെ ഫോണ്‍ പദ്ധതി നടത്തിപ്പിൽ വ്യാപക അഴിമതി നടന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ഹർജിയിലെ ആരോപണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാനാവുന്ന നിരക്കിലും ഇന്‍റർനെറ്റ് നൽകാനും ലക്ഷ്യമിട്ടായിരുന്നു കെ ഫോൺ പദ്ധതി.
Also Read:'വികസനങ്ങളെയല്ല സർക്കാരിന്‍റെ കൊള്ളയേയും അഴിമതിയേയുമാണ് എതിർക്കുന്നത്'; വിഡി സതീശൻ