എറണാകുളം: ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുമായി ദേവസ്വത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. അനുഭവ പരിജ്ഞാനം സംബന്ധിച്ച് തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ പട്ടിക പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് ഹൈക്കോടതിയുടെ അനുമതി. പക്ഷേ തർക്കമുള്ള പേരുകൾ ഹൈക്കോടതി ഉത്തരവോടെ മാത്രമേ നറുക്കെടുപ്പിൽ ഉൾപ്പെടുത്താവൂയെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
നറുക്കെടുപ്പിനെത്തുന്ന, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകനാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ദേവസ്വത്തോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മേൽശാന്തി നിയമനത്തിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി രണ്ട് പേർ അഭിമുഖത്തിൽ പങ്കെടുത്തുവെന്ന ആക്ഷേപത്തിന്മേലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ദിവസം രണ്ട് നേരം തുറന്ന്, മൂന്ന് നേരം പൂജ നടത്തുന്ന ക്ഷേത്രത്തിൽ പത്ത് വർഷം തുടർച്ചയായി മേൽശാന്തിയായിരിക്കണം അപേക്ഷകനെന്നാണ് മാനദണ്ഡം. എന്നാൽ ആ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി രണ്ട് പേരെ അഭിമുഖം നടത്തി എന്നായിരുന്നു ആക്ഷേപം.
Also Read:ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടര്‍ന്നേക്കും; തീരുമാനം ഇന്നു ചേരുന്ന അവലോകന യോഗത്തിന് ശേഷം