കോഴിക്കോട് :കേരത്തിൽ വീണ്ടും ഹവാല പണമിടപാട് വ്യാപകമാകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കടൽ മാർഗമാണ് ഇടപാടുകൾ നടക്കുന്നത് എന്നതിന്‍റെ വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ദിവസങ്ങൾക്ക് മുമ്പ് കടൽ കടന്നു ബേപ്പൂർ വഴി ചാലിയാറിൽ ബോട്ട് എത്തിയതാണ് സംശയത്തിന് തുടക്കമിട്ടത്. ഈ ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും കസ്റ്റഡിയിലെടുക്കുകയും പരിശോധിക്കുകയും ചെയ്‌തു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. രേഖകൾ ശരിയെന്ന് കണ്ടു വിട്ടയയ്ക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഒഴിഞ്ഞ ബോട്ട് എന്തിനു വന്നു എന്നതാണ് ദുരൂഹത വർധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചത്.