കോഴിക്കോട്:രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലീം ലീഗിന്‍റെ രാജ്യസഭ സ്ഥാനാർഥി ആയേക്കും. കുഞ്ഞാലിക്കുട്ടിക്ക് താൽപര്യമുള്ള പിഎംഎ സലാമിന്‍റെയും പികെ ഫിറോസിന്‍റെയും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിന്‍റെയും പേരുകൾ മറികടന്നാണ് തങ്ങളുടെ തീരുമാനം.
വിഷയത്തിൽ യൂത്ത് ലീഗിനിടയിൽ അമർഷമുണ്ട്. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞിരുന്നത്.