കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിന്‍സിപ്പാള്‍ കോളജിലെത്തി. വിദ്യാർഥി നേതാക്കളുടെ ഭീഷണിക്കിടെ കനത്ത പൊലീസ് കാവലിലാണ് പ്രിൻസിപ്പാൾ സുനിൽ ഭാസ്‌കർ എത്തിയത്. കൊയിലാണ്ടി സിഐ മെല്‍വിന്‍ ജോസിന്‍റെ നേതൃത്വത്തില്‍ പയ്യോളി, പേരാമ്പ്ര പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നടക്കുള്ള അന്‍പതോളം പൊലീസുകാരാണ് സുരക്ഷയൊരുക്കിയത്. സംഘർഷത്തെ തുടർന്ന് കോളജ് അടച്ചിട്ടിരിക്കുകയായിരുന്നു.
ജൂലൈ ഒന്നിന് ഗുരുദേവ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും കോളജ് അധികൃതരും തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് കോളജിനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥികള്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പിക്കാനും കോടതി നിര്‍ദേശമുണ്ട്. ഇതുപ്രകാരമാണ് കോളജിന് പൊലീസ് സംരക്ഷണം നല്‍കിയത്.