എറണാകുളം :കേരളത്തിന്‍റെ ജനകീയാസൂത്രണം പഠിക്കാൻ ഗുജറാത്തിലെ ജനപ്രതിനിധികൾ എറണാകുളം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. ഗുജറാത്തിൽ നിന്നും വിവിധ ജില്ല പഞ്ചായത്ത് പ്രസിഡൻ്റുമാരും അംഗങ്ങളും അടങ്ങുന്ന 27 പേരുടെ സംഘമാണ് ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.
ആനന്ദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹസ് മുഖ് ഭായ് പട്ടേൽ, ഗാന്ധിനഗർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശിൽപ ബെൻ പട്ടേൽ, മോർബി പഞ്ചായത്ത് പ്രസിഡന്‍റ് ഹസൻ ബെൽ, ഗുജറാത്ത് എസ്ഐആർഡി സീനിയർ ഫാക്കൽറ്റി അംഗം നിലാ പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പഠന സംഘം ജില്ലാ പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.