കേരളം

kerala

By ETV Bharat Kerala Team

Published : May 8, 2024, 8:25 PM IST

ETV Bharat / state

ആദ്യം തളിര്‍ത്തു, പൂത്തു, പിന്നെ കായ്‌ച്ചു; മെയ്‌ ചൂടില്‍ വിനുവിന്‍റെ മുറ്റത്ത് മുന്തിരി മധുരം - GRAPE CULTIVATION IN KASARAGOD

പത്ത് വർഷം പ്രതീക്ഷയോടെ കാത്തിരുന്നാണ് വീട്ടുമുറ്റത്ത് മുന്തിരി കൃഷിയിൽ കാസർകോട് സ്വദേശി വിനു വിജയം കൊയ്‌തിരിക്കുന്നത്

GRAPE PLANT STORY  AUTO DRIVERS VITICULTURE  മുന്തിരി കൃഷി  കാസർകോട്
Successful Viticulture Story Of A Auto Driver In Kasaragod (Etv Bharat Reporter)

കാത്തിരിപ്പിനൊടുവിൽ വിനുവിന്‍റെ മുറ്റം നിറയെ മുന്തിരിക്കുലകൾ (Etv Bharat Reporter)

കാസർകോട് :മുന്തിരിപ്പാടം പൂത്തുനിൽക്കണ മുറ്റത്തുകൊണ്ടോകാം എന്ന പാട്ട് എല്ലാവരും കേട്ടിട്ടുണ്ടാകും. അതുപോലെ തന്‍റെ വീടിന്‍റെ മുറ്റം മുന്തിരിപ്പാടമാക്കിയിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ വിനു. മുറ്റത്തെ മുന്തിരി വള്ളികളിൽ കുലകൾ നിറഞ്ഞതോടെ കാസർകോട് കൊളവയൽ സ്വദേശിയായ വിനുവിനും കുടുംബത്തിനും ഇപ്പോള്‍ സന്തോഷം അടക്കാനാവുന്നില്ല.

പരീക്ഷണാടിസ്ഥാനത്തിൽ ചെയ്‌ത മുന്തിരി കൃഷി വിജയം കണ്ടിരിക്കുകയാണ്. പത്തുവർഷമായി വിനു സ്ഥിരമായി മുന്തിരി തൈകൾ നട്ടുപിടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ അവ നശിച്ചുപോകുമെങ്കിലും പ്രതീക്ഷയോടെ വീണ്ടും നട്ടുപിടിപ്പിക്കും. പിന്നെയും നശിക്കും. പക്ഷെ വിനു പിന്നോട്ടുപോയില്ല. രണ്ടുവർഷം മുമ്പ് കാഞ്ഞങ്ങാട് നിന്നും വാങ്ങിയ മുന്തിരി തൈ നട്ടു. നന്നായി പരിപാലിച്ചു. അങ്ങനെ മുന്തിരി വള്ളികൾ തളിർത്തു. പടർന്ന് പന്തലിച്ചു. മേടച്ചൂടില്‍ നാട് വെന്തുരുകുമ്പോഴും വിനുവിന്‍റെ വീട്ടിൽ മുന്തിരിക്കുലകൾ തൂങ്ങിയാടുകയാണ്.

ഊട്ടിയിലും കൊടൈക്കനാലിലും മാത്രം കാണുന്ന മുന്തിരി കണ്ടപ്പോൾ നാട്ടുകാർക്കും അതിശയമായി. വിഷമില്ലാത്ത ഈ മുന്തിരി വീട്ടിലെത്തുന്നവർക്ക് വിനു കഴിക്കാന്‍ കൊടുക്കും. പിന്നെ കൃഷിയെ കുറിച്ച് വിശദീകരിക്കും. ജൈവരീതിയിലാണ് കൃഷി. കടലപ്പിണ്ണാക്കും ചാണകപ്പൊടിയും മുട്ടത്തോടുമൊക്കെയാണ് വളം. മുന്തിരി വള്ളികൾ പടർന്ന് പന്തലിച്ചതോടെ മുകളിൽ വലവിരിച്ചു. പടർന്ന വള്ളികളിൽ ഇലകൾ നിറഞ്ഞു, പിന്നാലെ മുന്തിരി കായ്ച്ചുതുടങ്ങി. വിനുവും ഭാര്യയും മക്കളും ചേർന്നാണ് പരിപാലനം.

മുന്തിരിക്ക് പുറമെ ഓറഞ്ചും സീതപ്പഴവും അനാറുമെല്ലാം ഈ കൃഷിയിടത്തെ ആകർഷകമാക്കുന്നു. വരും വർഷങ്ങളിൽ മുന്തിരികൃഷി വ്യാപിപ്പിക്കാനാണ് വിനുവിന്‍റെയും കുടുംബത്തിന്‍റെയും തീരുമാനം.

Also Read : കാർഷിക കേരളത്തിന് മാതൃകയായി മണൽ തൊഴിലാളികളുടെ തണ്ണിമത്തൻ കൃഷി; വിളഞ്ഞത് നൂറുമേനി - WATERMELON CULTIVATION AT ELAMARAM

ABOUT THE AUTHOR

...view details