കേരളം

kerala

വയനാട് ഉരുൾപൊട്ടൽ; മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം, മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍ - Wayanad Children SPONSORSHIP

By ETV Bharat Kerala Team

Published : Sep 16, 2024, 9:43 PM IST

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനായി സർക്കാർ മാർഗനിർദേശം പുറത്തിറക്കി. അഞ്ച് കുട്ടികള്‍ക്കാണ് മാതാപിതാക്കളെ നഷ്‌ടപ്പെട്ടിട്ടുള്ളത്.

WAYANAD LANDSLIDE SPONSERSHIP  ഉരുൾപൊട്ടൽ സ്‌പോണ്‍സര്‍ഷിപ്പ്  സ്പോൺസർഷിപ്പ് മാർഗനിർദേശം  sponsorship of orphaned children
Wayanad Disaster Area (ETV Bharat)

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട അഞ്ച് കുട്ടികളെ സ്‌പോൺസർ ചെയ്യുന്നതിനായി മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം സ്പോൺസർഷിപ്പ് പ്ലാൻ തയ്യാറാക്കുന്നതിനായി ജില്ല കലക്‌ടർക്ക് ഭരണസമിതി നിർദേശം നൽകി. 6നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇപ്പോൾ ബന്ധുക്കളുടെയും ജില്ല ശിശുക്ഷേമ സമിതിയുടെയും സംരക്ഷണയിലാണ് കഴിയുന്നത്. ഇവർക്ക് അടുത്ത ബന്ധുക്കളില്ലാത്തതിനാൽ തന്നെ സർക്കാർ ഇതുവരെ സാമ്പത്തിക സഹായം നൽകിയിട്ടില്ല.

സ്പോൺസർഷിപ്പിനുള്ള മാർഗനിർദേശങ്ങൾ

  • വനിത ശിശു വികസന വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശം അനുസരിച്ച് കുട്ടിക്ക് 18 വയസ് തികയുമ്പോൾ പിൻവലിക്കാവുന്ന ഒറ്റത്തവണ സഹായമായിരിക്കണം. തുക കുട്ടിയുടെയും ജില്ല ശിശുസംരക്ഷണ ഓഫിസറിൻ്റെയും പേരിലുളള ജോയിൻ്റ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
  • എല്ലാ മാസവും തുകയുടെ പലിശ കുട്ടിയുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്.
  • പ്രതിമാസ സ്പോൺസർഷിപ്പ് തുക കുട്ടിയുടെ ജോയിൻ്റ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
  • കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും പണം നൽകാൻ സന്നദ്ധതയുളള വ്യക്‌തികൾക്ക് സ്‌പോൺസർഷിപ്പ് കമ്മിറ്റിയുടെയും ഫോസ്റ്റർ കെയർ കമ്മിറ്റിയുടെയും അനുമതിയോടെ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് പണം നിക്ഷേപിക്കാവുന്നതാണ്. ജില്ല കലക്‌ടറുടെ മേൽനോട്ടത്തിലായിരിക്കും ഇത്.

Also Read:വയനാട് ദുരിതാശ്വാസം സര്‍ക്കാര്‍ കണക്കാക്കിയ ചെലവ് വിവാദത്തില്‍; ആകെ ക്രമക്കേടെന്ന് കെ സുരേന്ദ്രന്‍

ABOUT THE AUTHOR

...view details