തിരുവനന്തപുരം:പന്തീരാങ്കാവിൽ നവവധുവിന് ഭർതൃവീട്ടിൽ ക്രൂര മർദനമേറ്റ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
'സമൂഹത്തിനാകെ നാണക്കേട്'; പന്തീരാങ്കാവ് ഭർതൃപീഡനത്തില്‍ റിപ്പോർട്ട് തേടി ഗവര്‍ണര്‍ - Governor seeks report - GOVERNOR SEEKS REPORT
പന്തീരാങ്കാവിൽ നവവധുവിന് ഭർതൃവീട്ടിൽ ക്രൂര മർദനമേറ്റ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവർണർ
!['സമൂഹത്തിനാകെ നാണക്കേട്'; പന്തീരാങ്കാവ് ഭർതൃപീഡനത്തില്‍ റിപ്പോർട്ട് തേടി ഗവര്‍ണര്‍ - Governor seeks report PANTHEERAMKAV DOMESTIC VIOLENCE PANTHEERAMKAV ISSUE GOVERNOR പന്തീരാങ്കാവ് ഭർതൃപീഡനം ഗവര്‍ണര്‍ കേരള ഗവര്‍ണര്‍](https://etvbharatimages.akamaized.net/etvbharat/prod-images/16-05-2024/1200-675-21483126-thumbnail-16x9-arif-mohammed-khan.jpg)
Arif Mohammed Khan (Source : Etv Bharat Network)
Published : May 16, 2024, 2:58 PM IST
സമൂഹത്തിനാകെ നാണക്കേടാണ് ഇത്തരം സംഭവങ്ങൾ. സംഭവം ഇന്നലെയാണ് അറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടാനുള്ള നിർദേശവും നൽകി. നിര്‍ഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് നടന്നത്. എങ്ങനെയാണ് ഇത്രയും മനുഷ്യത്വരഹതിമാകാൻ കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവർണർ പറഞ്ഞു.