എറണാകുളം:മുനമ്പം ജുഡീഷ്യല്‍ കമ്മിഷൻ നടത്തുന്നത് വസ്‌തുത കണ്ടെത്താനുള്ള അന്വേഷണം മാത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മിഷന് ജുഡീഷ്യലോ, അർധ ജുഡീഷ്യൽ അധികാരമോ ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൂടാതെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് സർക്കാരിനോട് നിര്‍ദേശിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന് അധികാരമില്ല. വസ്‌തുത സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാൻ മാത്രമാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. മുനമ്പത്ത് ഭൂമി കൈവശം വച്ചവരുടെ താത്‌പര്യ സംരക്ഷണമാണ് കമ്മിഷൻ്റെ മുന്നിൽ പരിശോധാ വിഷയമായുള്ളതെന്നും സത്യവാങ്മൂലത്തിലൂടെ സർക്കാർ വ്യക്തമാക്കി.