കേരളം

kerala

ETV Bharat / state

പത്താം ക്ലാസ് യോഗ്യത മതി; സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും സെക്രട്ടേറിയല്‍ പ്രാക്‌ടീസും പഠിക്കാം- വിശദ വിവരങ്ങള്‍ - gov institutes courses application

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള 17 സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്

10TH QUALIFIED CANDIDATES COURSES  പത്താംക്ലാസ് യോഗ്യതക്കാർ കോഴ്‌സ്  APPLICATIONS INVITED  gov commercial institutes courses
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 17, 2024, 3:15 PM IST

തിരുവനന്തപുരം:പത്താം ക്ലാസ് യോഗ്യര്‍ക്ക് രണ്ട് വര്‍ഷത്തെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്‌ടീസും പഠിക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള 17 സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ജൂലൈ 8 ന് മുന്‍പ് polyadmission.org/gci എന്ന ലിങ്കില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഫീസടക്കണം. തുടര്‍ന്ന് ജൂലൈ 9ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലൈ 24ന് ക്ലാസ് തുടങ്ങുന്ന രീതിയിലാണ് പ്രവേശനഘട്ടങ്ങള്‍ നിര്‍ണയിച്ചിട്ടുള്ളത്. പൂര്‍ണമായ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്‌ട്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഡ്‌മിഷന്‍ പോര്‍ട്ടലിലെ 'Contact us' എന്ന ലിങ്കിലൂടെ അതാത് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഹെല്‍പ്‌ഡെസ്‌ക് നമ്പര്‍ ലഭിക്കും.

മറ്റ് നിബന്ധനകള്‍

പത്താം ക്ലാസ് പരീക്ഷ ഗ്രേഡ് പോയിന്‍റുകള്‍ ആധാരമാക്കിയാകും തെരഞ്ഞെടുപ്പ്. ഉയര്‍ന്ന പ്രായപരിധിയില്ല. പ്രൊഫഷണല്‍ കോഴ്‌സുകളുടെ മാനദണ്ഡപ്രകാരമാകും സംവരണം. 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗത്തിന് 50 രൂപ നൽകിയാല്‍ മതി. ഒന്നിലേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷിക്കുന്നവര്‍ സ്ഥാപനങ്ങള്‍ തീരുമാനിച്ച് ഓപ്ഷനുകള്‍ കൃത്യമായി രേഖപ്പെടുത്തണം.

സിലബസ് എന്തെല്ലാം ?

കെജിടിഎ മാനദണ്ഡപ്രകാരം ഇംഗ്ലീഷ്/മലയാളം ടൈപ്പ് റൈറ്റിങ് ആന്‍ഡ് വേഡ് പ്രൊസസിങ്, ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ്, ഹിന്ദി ടൈപ്പ് റൈറ്റിങ്, ലോവര്‍ ലെവര്‍ ഇംഗ്ലീഷ്, മലയാളം ഡിടിപി, കമ്പ്യൂട്ടറൈസ്‌ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പൈത്തോണ്‍ പ്രോഗ്രാമിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബിസിനസ് കറസ്‌പോണ്ടന്‍സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിലബസ്. സംസ്ഥാനത്താകെയുള്ള 17 സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ 1020 സീറ്റുകളിലേക്കാണ് പ്രവേശനം. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 60 ഒഴിവുകളാകും ഉണ്ടാവുക.

ഇന്‍സ്റ്റിറ്റ്യൂട്ടുകളും ബന്ധപ്പെടാനുള്ള നമ്പറും

  • കണ്ണൂര്‍, കണ്ണപുരം - 0497 2861819
  • കണ്ണൂര്‍, തളിപ്പറമ്പ് - 0460 2202571
  • വയനാട്, മീനങ്ങാടി - 0493 6248380
  • മലപ്പുറം, മഞ്ചേരി - 0483 2761565
  • കോഴിക്കോട്, കൊയിലാണ്ടി - 0496 2624060
  • കോഴിക്കോട്, കല്ലാച്ചി - 0496 2554300
  • പാലക്കാട് - 0491 2532371
  • തൃശൂര്‍, മാള - 0480 2892619
  • എറണാകുളം, പോത്താനിക്കാട് - 0485 2564709
  • എണാകുളം, കോതമംഗലം - 0485 2828557
  • എറണാകുളം - 0484 2346560
  • ഇടുക്കി, കാഞ്ചിയാര്‍ - 04868 271058
  • കോട്ടയം, പാലാ - 0482 2201650
  • കോട്ടയം, ഏറ്റുമാനൂര്‍ - 0481 2537676
  • ആലപ്പുഴ - 0477 2237175
  • കൊല്ലം, പുനലൂര്‍ - 0475 2229670
  • തിരുവനന്തപുരം, മണ്ണന്തല - 0471 2540494

ALSO READ:എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം; ഹൈക്കോടതിയില്‍ ഓഫിസ് അസിസ്റ്റന്‍റ് ആകാം; വിശദ വിവരങ്ങള്‍...

ABOUT THE AUTHOR

...view details