കോഴിക്കോട്:ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശിനിയായ ഫാത്തിമയ്‌ക്കാണ് (9) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ബീച്ചിലെത്തി പരിശോധന നടത്തി തട്ടുകട അടപ്പിച്ചു. ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 17) വൈകിട്ടാണ് സംഭവം. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് ശേഷമാണ് ഫാത്തിമ്മക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ആദ്യം ചുണ്ടിന്‍റെ നിറം മാറി വന്നു. തുടർന്ന് വീട്ടിലെത്തിയതോടെ നിർത്താതെയുള്ള ഛര്‍ദിയും തുടങ്ങി. അവശനിലയിലായതോടെ കുട്ടിയെ ആദ്യം എളേറ്റില്‍ വട്ടോളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും