കോഴിക്കോട്:ചാത്തമംഗലത്ത് വീട്ടില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ആശങ്കക്കിടയാക്കി. ചാത്തമംഗലം സ്വദേശി ഉണ്ണിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ഇന്നലെ (ജൂലൈ 28) വൈകിട്ടാണ് സംഭവം.
ചാത്തമംഗലത്ത് ഗ്യാസ് സിലിണ്ടറില്‍ തീപിടിത്തം; ആശങ്കക്കൊടുവില്‍ തീയണച്ച് അഗ്നിശമന സേന - Gas Cylinder Caught Fire - GAS CYLINDER CAUGHT FIRE
ചാത്തമംഗലത്തെ വീട്ടില്‍ ഗ്യാസ് സിലിണ്ടറില്‍ തീപിടിച്ചു. അണയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ ആളിക്കത്തിയ തീയണയ്‌ക്കാന്‍ കുന്ദമംഗലം ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി. തീ പിടിച്ചത് ഗ്യാസ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ.
![ചാത്തമംഗലത്ത് ഗ്യാസ് സിലിണ്ടറില്‍ തീപിടിത്തം; ആശങ്കക്കൊടുവില്‍ തീയണച്ച് അഗ്നിശമന സേന - Gas Cylinder Caught Fire Gas Cylinder Fire Kozhikode കോഴിക്കോട് വന്‍ തീപിടിത്തം ഗ്യാസ് സിലിണ്ടറില്‍ തീപിടിത്തം Fire In Chathamangalam Kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/29-07-2024/1200-675-22072380-thumbnail-16x9-ghts.jpg)
Gas Cylinder Caught Fire (ETV Bharat)
Published : Jul 29, 2024, 10:34 AM IST
അടുക്കളയില്‍ ഗ്യാസ് കത്തിക്കുന്നതിനിടെ തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടര്‍ന്നു. ഇതോടെ നാട്ടുകാര്‍ മുക്കത്തെ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഗ്യാസ് സിലിണ്ടർ സ്റ്റൗവുമായുള്ള ബന്ധം വേർപ്പെടുത്തി തീ അണച്ചു. ഇതോടെ വലിയ ദുരന്തം ഒഴിവായി.
Also Read:ഡല്‍ഹി ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം; 4 പേര്‍ക്ക് പരിക്ക്