ഇടുക്കി: കേരള തമിഴ്‌നാട് അതിർത്തി മേഖലയില്‍ മാലിന്യ നിക്ഷേപം പതിവാകുന്നു. നെടുങ്കണ്ടം തേവാരംമെട്ട് പ്രദേശത്താണ്, പ്ലാസ്‌റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത്. വിനോദ സഞ്ചാരികള്‍ എത്തുന്ന മേഖലയില്‍ മദ്യകുപ്പികള്‍ പൊട്ടിച്ചിടുന്നത് അപകടങ്ങള്‍ക്കും ഇടയാക്കും.
നെടുങ്കണ്ടം, ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് മാലിന്യക്കൂമ്പാരമായിരിക്കുന്നത്. ഇരു പഞ്ചായത്തുകളും സ്ഥാപിച്ച ബോര്‍ഡുകളും ഇവിടെ ഉണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളുടെ സമീപവും മാലിന്യക്കൂമ്പാരമാണ്. പച്ചക്കറി വേസ്‌റ്റുകളും ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനികളുടെ കുപ്പികളും മദ്യ കുപ്പികളും എല്ലാം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.