കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി എക്‌സൈസ്. ആശുപത്രിക്ക് എതിർവശത്തുള്ള കാടുപിടിച്ച പറമ്പിലാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഒരു മീറ്ററോളം പൊക്കമുള്ള കഞ്ചാവ് ചെടിക്ക് മൂന്നര മാസത്തെ വളർച്ചയുണ്ട്.
ഒരു മീറ്ററോളം പൊക്കം, മൂന്നര മാസത്തെ വളർച്ച; കോട്ടയം മെഡിക്കൽ കോളജിനു സമീപം കഞ്ചാവ് ചെടി - GANJA PLANT FOUNDED IN KOTTAYAM - GANJA PLANT FOUNDED IN KOTTAYAM
മൂന്നര മാസത്തെ വളർച്ചയുളള ഒന്നര മീറ്റർ പൊക്കമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.
Ganja plant founded near kottayam medical college (ETV Bharat)
Published : Jun 19, 2024, 12:09 PM IST
|Updated : Jun 19, 2024, 12:25 PM IST
കോട്ടയം എക്സൈസ് സിഐ ശ്രീരാജ് ആയിരുന്നു പരിശോധന നടത്തിയത്. ഇവിടെ കഞ്ചാവ് ചെടി ഉണ്ടെന്നുള്ള രഹസ്യവിവരത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെടി കണ്ടെത്തിയത്. കഞ്ചാവ് നട്ടു വളർത്തിയ ആളെ പിടിക്കാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുന്നതായി പൊലീസ് പറഞ്ഞു.
Also Read:മദ്യലഹരിയിൽ വാക്കേറ്റം; ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു
Last Updated : Jun 19, 2024, 12:25 PM IST