കോഴിക്കോട്:ജില്ലയിൽ വിൽപനയ്‌ക്കായി എത്തിച്ച 530 ഗ്രാം കഞ്ചാവുമായി നാല് പേർ പിടിയിൽ. വെള്ളയിൽ സ്വദേശി ഹാഷിം (45), ചക്കുംകടവ് സ്വദേശി എംടി അൻസാരി (32), ബാലുശേരി സ്വദേശി ജിത്തു (32 ), ചേളന്നൂർ സ്വദേശി അജാസ് (30) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഇവരെ കോഴിക്കോട് ടൗൺ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. റെയിൽവേ സ്‌റ്റേഷൻ ലിങ്ക് റോഡിൽ കഞ്ചാവ് ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായി എത്തിയതായിരുന്നു പ്രതികൾ. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read:വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍; 1.150 കിലോഗ്രാം കണ്ടെടുത്തു