തൃശൂര്‍:എസ്എഫ്ഐ മുന്‍ നേതാവിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്‌തു. തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗവുമായ സനീഷാണ് അറസ്റ്റിലായത്. കോളജിലെ മുന്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഇയാള്‍ വഞ്ചിക്കുകയായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്‍മാറി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന വ്യാജനേ സംസാരിക്കാമെന്ന് പറഞ്ഞ് ക്ലാസ് മുറിയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി മുറിയടച്ചിട്ടായിരുന്നു പീഡനം.