ETV Bharat / health

ഈ ഇല ഡയറ്റിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ അമ്പരപ്പിക്കും - HEALTH BENEFITS OF MORINGA LEAVES

അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങളുള്ള ഇലവർ​ഗമാണ് മുരിങ്ങയില. പതിവായി ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിയാം.

MORINGA LEAVES HEALTH BENEFITS  BENEFITS OF EATING MORINGA LEAVES  SUPER FOOD TO MANAGE DIABETES  മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ
Representative Image (Getty Images)
author img

By ETV Bharat Health Team

Published : Jan 12, 2025, 5:40 PM IST

ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങയില. വിറ്റാമിൻ എ, സി, ഇ, ബി, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം, ഫോസ്‌ഫറസ് തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് മുരിങ്ങയില. ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഊർജ്ജം വർധിപ്പിക്കാനും മുരിങ്ങയില സഹായിക്കും.

വിറ്റമിൻ സി, ബീറ്റാ കരോട്ടിൻ, ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ മുരിങ്ങയിലെ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. മുരിങ്ങയിലയിൽ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങ ഇലകൾ സഹായിക്കുമെന്ന് ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മുരിങ്ങയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങളായ ക്വെർസെറ്റിൻ, ക്ലോറോജെനിക് തുടങ്ങിയവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.

ഇതിലെ നാരുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. മലബന്ധം കുറയ്ക്കാനും വയറ്റിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുടലിൻ്റെ ആരോഗ്യം നിലനിർത്താനും മുരിങ്ങയില ഗുണം ചെയ്യും.

ആൻ്റി ഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയ്ക്ക് പുറമെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ ഗുണങ്ങളും മുരിങ്ങയിലയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുറിവ് ഉണക്കാനും ഇത് സഹായിക്കും. ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മുരിങ്ങയില ഉപകരിക്കും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും പതിവായി മുരിങ്ങയില കഴിക്കുന്നത് നല്ലതാണ്. കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. കരളിലെ വിഷാംശം ഇല്ലാതാക്കാനും കരൾ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുയ്ക്കാനും മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ് മുരിങ്ങയില. ഇത് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാൻ സാധിക്കുമെന്ന് എവിഡൻസ് ബേസ്‌ഡ് കോംപ്ലിമെൻ്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിനിൽ നടത്തിയ പഠനം കണ്ടെത്തി.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : നിസാരക്കാരനല്ല ആര്യവേപ്പ്; ആരോഗ്യ ഗുണങ്ങൾ നിരവധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.