പത്തനംതിട്ട: ഓമല്ലൂരിലെ മൊത്ത വ്യാപാര കടയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തി നശിച്ചു. ഇന്ന് (12-01-2025) ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ കടയുടമയ്ക്കും ജീവനക്കാരനും പൊള്ളലേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓമല്ലൂർ തൈക്കുറ്റി മുക്കിനും പേഴുംമൂട് ജങ്ഷനുമിടയിൽ പൂജാ സാമഗ്രികളും വിളക്കെണ്ണയും മറ്റും വിൽക്കുന്ന മൊത്തക്കടയ്ക്കാണ് തീപിടിച്ചത്. തീ ആളിപ്പടർന്ന് സമീപത്തെ ഐസ്ക്രീം മൊത്തക്കടയിലേക്കും പടർന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.