തിരുവനന്തപുരം: കാല്‍ വഴുതി വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ദേശീയ നീന്തല്‍ താരം മരിച്ചു. പിരപ്പന്‍കോട് മത്തനാട് ശ്രീകൃഷ്‌ണയില്‍ ശ്രീ വിശാഖാണ് (42) മരിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഒട്ടേറെ പ്രാവശ്യം നീന്തല്‍ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചതിന് പുറമെ ദേശീയ ടീമിലും അംഗമായിരുന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ 21 ന് രാത്രി വീട്ടില്‍ വച്ചായിരുന്നു അപകടം. കുടുംബവീടുള്ള പുരയിടത്തില്‍ നിന്നും അടുത്തു തന്നെയുള്ള സ്വന്തം വീട്ട് പറമ്പിലേക്കുള്ള പടികള്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയും പരിക്കേല്‍ക്കുകയും അബോധാവാസ്ഥയിലാവുകയും ചെയ്‌തു. ഉടന്‍ തന്നെ വീട്ടുകാര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്‌ച രാത്രിയായിരുന്നു മരണം.