കേരളം

kerala

ETV Bharat / state

ആന നാട്ടിലിറങ്ങുന്നത് തടയാൻ പുതിയ വിദ്യ; വനം വകുപ്പിന്‍റെ പരീക്ഷണം വിജയം കണ്ടു - വനം വകുപ്പ്

വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ പുതിയ വിദ്യ പരീക്ഷിച്ച് വനം വകുപ്പ്. വനത്തിൽ ജല ലഭ്യത ഉറപ്പാക്കുന്ന തടയണകൾ നിർമിച്ചാണ് വനംവകുപ്പിന്‍റെ മാതൃക.

Forest Department  കാട്ടാന ശല്യം  വന്യമൃഗ ശല്യം  വനം വകുപ്പ്  Kasaragod
Forest Dept Constructing Check Dams to Prevent Wild Animals

By ETV Bharat Kerala Team

Published : Feb 24, 2024, 10:39 PM IST

വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ തടയണകൾ

കാസർകോട്: വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിൽ ജല ലഭ്യത ഉറപ്പാക്കുന്ന തടയണകൾ നിർമിച്ച് വനംവകുപ്പിന്‍റെ പുതിയ മാതൃക. ജില്ലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളോട് ചേർന്ന വനപ്രദേശങ്ങളിലാണ് തടയണകൾ ഒരുക്കിയത് (Forest Dept Constructing Check Dams).

ചാമക്കൊച്ചി, ദേലംപാടി, റാണിപുരം മേഖലകളിലെ വനത്തിനുള്ളിലാണ് തടയണകൾ നിർമിച്ചത്. ഇവിടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. തടയണ നിര്‍മ്മിച്ചതോടെ മേഖലയിൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതും കുറഞ്ഞു.

വേനൽ കടുത്തതോടെ കാടുകളിൽ ജലലഭ്യത കുറഞ്ഞുവരികയാണ്. വെള്ളം തേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവ് കാഴ്‌ചയാണ്. സോളാർ വേലി പോലും ഭേദിച്ചാണ് കാട്ടാനകൾ ജനവാസ മേഖലയിലെത്തുന്നത്. ഇത് തടയുകയാണ്‌ വനംവകുപ്പിന്‍റെ ലക്ഷ്യം. ഇത് വിജയിക്കുകയും ചെയ്‌തു. ഇപ്പോള്‍ കാട്ടാനകൾ വേണ്ടുവോളം വെള്ളം കുടിച്ച് ഉൾകാടുകളിലേക്ക് മടങ്ങുന്നു.

Also Read: മൂന്നാറില്‍ കാട്ടാനയിറങ്ങി: കാട്ടാനയെത്തിയത് സഞ്ചാരികള്‍ ചായകുടിക്കുന്നതിനിടെ

നിശ്ചിത ദൂര പരിധി കണക്കാക്കിയാണ്‌ തടയണകൾ ഒരുക്കിയത്. പൂർണമായും പ്രകൃതിദത്തമായ നിർമാണം. വനത്തിനുള്ളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ട്.

ABOUT THE AUTHOR

...view details