കേരളം

kerala

ETV Bharat / state

അതിസാഹസികം! ചെങ്കുത്തായ പാറയില്‍ വടം കെട്ടിയിറങ്ങി; അട്ടമലയില്‍ പാറയിടുക്കില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ - Forest Department rescued family - FOREST DEPARTMENT RESCUED FAMILY

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനിടെ കാട്ടില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തെ ജീവന്‍ പണയംവച്ച് രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

Etv BharatATTAMALA FAMILY STUCK  FOREST DEPARTMENT RESUE WAYANAD  അട്ടമല പാറയിടുക്കില്‍ കുടുങ്ങി  വനം വകുപ്പ് അട്ടമല സൂചിപ്പാറ
Etv Bharat (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 9:16 PM IST

Updated : Aug 1, 2024, 10:36 PM IST

അട്ടമലയില്‍ പാറയിടുക്കില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ (ETV Bharat)

വയനാട് :മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലിനിടെ കാട്ടില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തെ ജീവന്‍ പണയംവച്ച് രക്ഷപെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്‌ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് നിവാസികളായ ശാന്തയേയും ഭര്‍ത്താവിനെയും അവരുടെ 4 മക്കളെയുമാണ് ആര്‍എഫ്ഒ ഹാഷിഫിന്‍റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.

കാടിനുള്ളിൽ മൺ തിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോൾ ഫോറസ്റ്റ് ഓഫീസറുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു.

അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാടിന് വെളിയിലേക്ക് പുറപ്പെട്ടു. സങ്കേതത്തിൽ നിന്നും പുറത്തിറങ്ങാൻ മടി കാണിച്ചിരുന്നു എങ്കിലും ദുരന്തത്തിന്‍റെ രൂക്ഷത പറഞ്ഞു മനസിലാക്കിയതോടെ കുടുംബം വരാൻ തയ്യാറാക്കുകയായിരുന്നു എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ് പറഞ്ഞു. ചെങ്കുത്തായ പാറിയിടുക്കിലേക്ക് വടം കെട്ടിയിറങ്ങി കുട്ടികളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഹാഷിഫ് മുകളിലേക്ക് എത്തിക്കുകയായിരുന്നു. 10 മീറ്റർ കയറുകൾ കൂട്ടിക്കെട്ടി അതിൽ പിടിച്ചാണ് കയറിത് കുടുംബത്തെ രക്ഷപ്പെടുത്തിയത്. കുടുംബത്തെ അട്ടമല എപിസിയിലെത്തിച്ച് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും എത്തിച്ചു നൽകി. പ്രതികൂല കാലാവസ്ഥയിലും ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നെങ്കിലും ആറു പേരെ രക്ഷപ്പെടുത്തിയ സംതൃപ്‌തിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അവിടെ നിന്നും മടങ്ങിയത്.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹാഷിഫിന് പുറമേ മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ അനിൽകുമാർ, കൽപ്പറ്റ ആർ ആർ ടി അനൂപ് തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Also Read :രണ്ടര മാസം മുമ്പ് ഭര്‍ത്താവിന്‍റെ കരം പിടിച്ച് വയനാട്ടിലേക്ക്; സ്വന്തം വീട്ടില്‍ നിന്നും തിരിച്ചെത്തിയത് ഞായറാഴ്‌ച, നൊമ്പരമായി പ്രിയങ്ക - Newlywed from CLT Among Victims

Last Updated : Aug 1, 2024, 10:36 PM IST

ABOUT THE AUTHOR

...view details