തിരുവനന്തപുരം : തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ വനം വകുപ്പ് ജീവനക്കാരന് കാട്ടുപോത്തിൻ്റെ ആക്രമണം. നെയ്യാർഡാം റേഞ്ചിൽ ക്ലാമല ബീറ്റിൽ ഫോറസ്‌റ്റ് വാച്ചറായ സുരേഷ് (44) നാണ് കാട്ടുപോത്തിൻ്റെ ആക്രമണം ഏറ്റത്. ഡ്യൂട്ടിക്കിടയിൽ തോട്ടിൽ വെള്ളം ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. തലയ്ക്കും കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറയൂരില്‍ കാട്ടുപോത്ത് ആക്രമണം ; കര്‍ഷകന് ഗുരുതര പരിക്ക് :ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് പരിക്കേറ്റത്. മാര്‍ച്ച് 11 ന് രാത്രി 8.30നാണ് ആക്രമണമുണ്ടായത്. മംഗളംപാറയിലെ കൃഷിയിടത്തിലെ വിളകള്‍ നനയ്‌ക്കാന്‍ പോയപ്പോഴാണ് അന്തോണി കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത്. കൃഷിയിടത്തില്‍ നില്‍ക്കുമ്പോള്‍ പാഞ്ഞടുത്ത കാട്ടുപോത്ത് അന്തോണിയെ ഇടിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ കാലിനും അരയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.