തൃശൂർ:പൂക്കളെ ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പൂക്കളെ ഇഷ്‌ടപ്പെടുന്നവരുടെ മനം കവരുന്നതിനായി തൃശൂരിൽ പുഷ്പോല്‍സവത്തിന് തുടക്കമായിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള പൂക്കളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന തരത്തിലുള്ള പുഷ്പോത്സവമാണ് ശക്തൻ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്.
തൃശൂർ പുഷ്‌പമേളയിലെ കാഴ്‌ചകൾ... (ETV Bharat) വിദേശത്ത് നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച നൂറുകണക്കിന് പൂച്ചെടികളും ഫലവൃക്ഷങ്ങളുമാണ് തൃശൂരിൽ നടക്കുന്ന പുഷ്‌പമേളയിലേക്ക് എത്തിച്ചത്. വിദേശികളും സ്വദേശികളുമായ പലതരം പുഷ്‌പങ്ങളും ഫലവൃക്ഷങ്ങളും മേളയിൽ ഉണ്ട്.
THRISSUR FLOWER SHOW (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റോസുകൾ, കള്ളിമുൾ ചെടികൾ അങ്ങനെ പലവിധത്തിലുള്ള ചെടികളെല്ലാം തന്നെ ഇവിടെയുണ്ട്. പൂക്കൾ കൊണ്ട് തീർത്ത മനോഹര രൂപങ്ങളും മേളയെ വ്യത്യസ്‌തമാക്കുന്നു. വ്യത്യസ്‌ത രൂപങ്ങൾ കോർത്തിണക്കി ബോൺസായ് മരങ്ങളും ഒരുക്കിയിട്ടുണ്ട്. 350 ഓളം ബോൺസായ് തൈകൾ മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. തങ്ങൾ നേരിട്ടുപോയാണ് ചെടികൾ മേളയ്ക്ക് എത്തിച്ചതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
THRISSUR FLOWER SHOW (ETV Bharat) ഹോർട്ടിക്കൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധതരത്തിലുള്ള സ്‌റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 60 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം. പുഷ്‌പ്പോത്സവം ഈ മാസം 22ന് സമാപിക്കും.
THRISSUR FLOWER SHOW (ETV Bharat) Also Read:ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ പണം വേണ്ട!!!; വ്യത്യസ്‌തം ഈ ജോണ്‍ബീല്‍ മേള, കൈമാറപ്പെടുന്നത് സ്‌നേഹവും