കേരളം

kerala

ETV Bharat / state

പിണറായി പഞ്ചായത്തിലെ ഫ്ളക്‌സ് വിവാദം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി - FLEX CONTROVERSY IN PINARAYI

എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് നി‍ർദേശം..

HC seeks report  state police chief  police officer death by flex  justice devan ramachandran
Kerala Highcourt, File Photo (ETV Bharat)

By ETV Bharat Kerala Team

Published : Jan 30, 2025, 10:53 PM IST

എറണാകുളം:പിണറായി പഞ്ചായത്തിലെ ഫ്ളക്‌സ് നീക്കാൻ ചെന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന ആരോണത്തിൽ ഇടപെട്ട് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച്, എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും നി‍ർദേശിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതിയ കേരളമെന്ന് പറഞ്ഞാൽ പോരാ, അക്കാര്യത്തിൽ ആത്മാർഥത വേണമെന്നും അനധികൃത ഫ്ളക്‌സുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായിരുന്നു പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നടപടി.

അതിനിടെ തൃശൂർ മടക്കത്തറയിൽ റോഡരികിലെ ബോർഡ് കാരണം പൊലീസ് ഉദ്യോഗസ്ഥന് അപകടം പറ്റി മരണമടഞ്ഞ സംഭവത്തിലും ഹൈക്കോടതി ഇടപെടലുണ്ടായി. കർശന നടപടി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിനെതിരെ സ്വീകരിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

Also Read:'കൈയും കാലും വെട്ടും'; സിപിഎം ഭീഷണി പൊതുസ്ഥലത്തെ ബോര്‍ഡുകൾ നീക്കം ചെയ്‌ത പഞ്ചായത്ത് ജീവനക്കാരോട്

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ