കേരളം

kerala

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവരാന്‍ ശ്രമം; 5 പേര്‍ പിടിയില്‍ - Attempt To Kidnap In Kozhikode

By ETV Bharat Kerala Team

Published : Aug 26, 2024, 12:05 PM IST

സ്വർണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സംശയം തോന്നി പൊലീസ് ഇടപ്പെട്ടു. കോഴിക്കോട് സ്വദേശികളായ അഞ്ചുപേർ കരിപ്പൂരിൽ പിടിയിൽ.

ATTEMPT TO STEAL GOLD IN KOZHIKODE  കരിപ്പൂരില്‍ സ്വര്‍ണം കവരാന്‍ ശ്രമം  യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  MALAYALAM LATEST NEWS
Five People Arrested In Kozhikode (ETV Bharat)

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ്‌ ഹനീഫ, രാഹുൽ, ഖലീഫ, അൻസൽ, ജിജിൽ എന്നിവരാണ് കരിപ്പൂർ വിമാനത്താവള പരിസരത്തുവച്ച് പൊലീസ് പിടിയിലായത്. കുവൈറ്റിൽ നിന്നും എത്തിയ പന്നിയൂർകുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാൻ സംഘം പദ്ധതിയിട്ടത്.

അമലിന്‍റെ പഴയ സുഹൃത്ത് കൂടിയായ രാഹുലാണ് അമലിനെ കാറിൽ കയറ്റാൻ ശ്രമിച്ചത്. ഇത് കണ്ട് സംശയം തോന്നിയ പൊലീസ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ കവർച്ചയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് അറിഞ്ഞത്.

നാട്ടിലേക്ക് വരുമ്പോൾ താൻ സ്വർണം കടത്താൻ ശ്രമിക്കുമെന്ന് അമൽ രാഹുലിനോട് പറഞ്ഞിരുന്നു. ഇതു രാഹുൽ മറ്റു നാലുപേരെയും അറിയിച്ചു. തുടർന്നാണ് സംഘം സ്വർണം കവർച്ച ചെയ്യാൻ പദ്ധതിയിട്ടത്.

പൊലീസ് നടത്തിയ പരിശോധനയിൽ അമലിന്‍റെ പക്കൽ നിന്ന് സ്വർണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാഹുലിന്‍റെ പേരിൽ രണ്ട് വാഹനമോഷണ കേസുകളുണ്ടെന്നും ജിജിൽ ലഹരിക്കടത്ത് കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

Also Read:ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍; കൊച്ചി വിമാനത്താവളത്തിൽ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ABOUT THE AUTHOR

...view details