കേരളം

kerala

ETV Bharat / state

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു - Muthalappozhi boat accident - MUTHALAPPOZHI BOAT ACCIDENT

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോകവേ അഴിമുഖത്തെ ശക്തമായ തിരയടിയിൽപ്പെട്ട്‌ വള്ളം മറിഞ്ഞ്‌ ഒരാൾ മരിച്ചു

MUTHALAPPOZHI ACCIDENT  BOAT CAPSIZED IN MUTHALAPPOZHI  മത്സ്യബന്ധന വള്ളം മറിഞ്ഞു  BOAT ACCIDENT
FISHING BOAT CAPSIZED

By ETV Bharat Kerala Team

Published : Apr 29, 2024, 9:32 AM IST

മത്സ്യബന്ധന വള്ളം മറിഞ്ഞു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോൺ (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അഴിമുഖത്ത് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.

മത്സ്യബന്ധനത്തിന് പോകവേ അഴിമുഖത്തെ ശക്തമായ തിരയടിയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. ഈ സമയം ആറ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ച് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും ജോണിനെ കാണാതാവുകയായിരുന്നു.

പിന്നീട് നടത്തിയ തെരച്ചിലിലാണ് ജോണിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഉടൻ തന്നെ ജോണിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ALSO READ:മുതലപ്പൊഴിയിൽ വീണ്ടും വള്ളങ്ങൾ മറിഞ്ഞു; കടലിലേക്ക് തെറിച്ചുവീണ് ഒരാൾക്ക് പരിക്ക്

ABOUT THE AUTHOR

...view details