കോഴിക്കോട്: കന്നിയങ്കം ലോക്‌സഭയിലേക്ക്, അതും ലീഗിന്‍റെ കോട്ടയിൽ ചെന്ന്, നേരിടേണ്ടത് ഇ. ടി മുഹമ്മദ് ബഷീറിനെ. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് ഒരുക്കത്തിലാണ്, എല്ലാ അടവുകളും പയറ്റാനുള്ള(vaseef malappuram). ബാലസംഘത്തിന്‍റെ പ്രവർത്തനത്തിലൂടെയാണ് വസീഫ് പൊതു പ്രവർത്തനത്തിലെക്ക് കടന്നു വരുന്നത്. ബാല സംഘം ഏരിയാ പ്രസിഡന്‍റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു(Ponnani Constituency candidate).
മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് (MAMO കോളജ് ) യൂണിറ്റ് സെക്രട്ടറി യൂണിയൻ ഭാരവാഹി തുടർന്ന് എസ്എൻ കോളജ് ചേളന്നൂരിൽ എംഎഡിന് പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു. മാമോ കോളജ് കോഴിക്കോട്, സിഎംഎസ് കോളജ്, ഫാറൂഖ് കോളജ് എസ് എന്‍ കോളജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ബി എഡും എം എഡും നേടി(Election 2024).
ഡിവൈഎഫ്ഐ യുടെ സൗത്ത് കൊടിയത്തൂർ യൂണിറ്റ് സെക്രട്ടറി, കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്, സെക്രട്ടറി, തിരുവമ്പാടി ബ്ലോക്ക് ട്രഷറർ, സെക്രട്ടറി കോഴിക്കോട് ജില്ലാ ട്രഷറർ, പ്രസിഡന്‍റ് സെക്രട്ടറി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു. വെസ്റ്റ് ഹിൽ എഞ്ചിനീയറിങ് കോളജ് മെറിറ്റ് അട്ടിമറിച്ചതിന് എതിരെയുള്ള സമരം ഉൾപെടെയുള്ള നിരവധി സമര പോരാട്ടങ്ങളുടെ ഭാഗമായി 66 ദിവസം ജയിൽ വാസം അനുഭവിച്ചു.
എഫ്എംഎച്ച്എസ്എസ് കൂമ്പാറയിൽ കോമേഴ്‌സ് വിഭാഗത്തിൽ ഹയർ സെക്കൻഡറി അധ്യാപകൻ ആയിരുന്നു. കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്‍റ് ആയിരുന്ന വസീഫ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ട് ഓഫീസർ ആയി വിരമിച്ച വളപ്പിൽ വീരാൻ കുട്ടിയുടെയും വഹീദയുടേയും മകനാണ്. തിരുവനന്തപുരത്ത് ഗവൺമെന്‍റ് ഹോമിയോ കോളജിൽ എംഡി ചെയ്യുന്ന ഡോ. അർഷിദ ആണ് ഭാര്യ.
Also Read: മുരളിയോട് ഏറ്റുമുട്ടാന്‍ കേരളത്തിന്‍റെ ടീച്ചറമ്മ, അറിയാം കെ കെ ശൈലജയെ