കേരളം

kerala

ETV Bharat / state

കക്കയത്ത് വീണ്ടും കാട്ടുതീ; പ്രതിഷേധ സൂചകമാണോ എന്ന് സംശയം - Forest Fire Kakkayam

കഴിഞ്ഞ ദിവസങ്ങളിൽ തോണിക്കടവ് ഹാർട്ട് ഐലൻ്റ്, കക്കയം ഫോറസ്‌റ്റ്‌ സ്‌റ്റേഷന് സമീപം, പഞ്ചവടി മുളംകാട് എന്നിവിടങ്ങളിൽ കാട്ടുതീ ഉണ്ടായതിനാൽ തന്നെ പ്രതിഷേധ സൂചകമായിട്ടാണോ തീ വച്ചതെന്ന സംശയം ഉയരുന്നുണ്ട്

Fire Broke Out In Kakkayam  കക്കയത്ത് വീണ്ടും കാട്ടുതീ  കാട്ടുപോത്ത് ആക്രമണം  കക്കയം പവർഹൗസ്‌
Forest Fire Again In Kakkayam

By ETV Bharat Kerala Team

Published : Mar 8, 2024, 6:33 AM IST

കോഴിക്കോട് : കക്കയം മേഖലയിൽ വീണ്ടും തീപിടുത്തം. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെ കക്കയം പവർഹൗസിന് സമീപം കെഎസ്ഇബി ഭൂമിയിലാണ് തീ പിടുത്തമുണ്ടായത്. മണിക്കൂറുകളോളം തീ ആളി പടർന്നു. വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇതിനു സമാനമായ രീതിയിൽ തോണിക്കടവ് ഹാർട്ട് ഐലൻ്റ്, കക്കയം ഫോറസ്‌റ്റ്‌ സ്‌റ്റേഷന് സമീപം, പഞ്ചവടി മുളംകാട് എന്നിവിടങ്ങളിലും തീപിടിത്തമുണ്ടായിരുന്നു. കർഷകൻ കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചതിന് ശേഷമുള്ള ദിവസങ്ങളിൽ തുടർച്ചയായി തീപിടിത്തമുണ്ടായതോടെ പ്രതിഷേധസൂചകമായി തീ വച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.

അതേസമയം ഇടുക്കി ആനയിറങ്കലിന് സമീപമുള്ള ശങ്കരപാണ്ഡ്യൻ മെട്ടിൽ കഴിഞ്ഞ ദിവസം കാട്ടുതീ പടർന്ന് കൃഷിയിടം കത്തിനശിച്ചിരുന്നു. 5 ഏക്കറോളം സ്ഥലമാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. ഏലം കൃഷി ചെയ്‌തിരുന്ന സ്ഥലവും ഒരു ഷെഡും കത്തിനശിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് നിന്നും എത്തിയ അഗ്നിശമന സേന യൂണിറ്റും നാട്ടുകാരും ചേർന്നായിരുന്നു തീയണച്ചത്.

ALSO READ:കാട്ടുതീ പടർന്ന് 5 ഏക്കറോളം സ്ഥലം കത്തിനശിച്ചു

പ്രദേശത്ത് തീ പടർന്നു പിടിക്കുന്ന സമയത്ത് സ്ഥലത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു (Forest Fire In Idukki). തീ പടർന്നതോടെ കാട്ടാനക്കൂട്ടം മലയിറങ്ങിയിരുന്നു. അതേസമയം വേനല്‍ കടുത്തതോടെ ജില്ലയിലെ മലയോര മേഖലയില്‍ കാട്ടുതീ രൂക്ഷമായെന്ന് അഗ്നി ശമന സേന അറിയിച്ചു. കൃഷിയിടങ്ങളിലേക്ക് കാട്ടുതീ പടരുന്നത് തടയാന്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ രാത്രി കാല ക്യാമ്പ് ഫയറുകളില്‍ അടക്കം സുരക്ഷ ഉറപ്പ് വരുത്തണമെന്നും അഗ്നിശമന സേന വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details