മുംബൈ:മഹാരാഷ്ട്ര ബിജെപിയുടെ മുംബൈയിലെ സംസ്ഥാന ഓഫീസിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപായമില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുതി വെച്ചിരുന്ന സാമഗ്രികൾ നശിക്കാന്‍ സാധ്യതയുണ്ട്.
മുംബൈ നരിമാൻ പോയിൻ്റിലുള്ള സംസ്ഥാന ഓഫീസിന്‍റെ പിൻഭാഗത്താണ് തീ പടര്‍ന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്ന ഓഫീസില്‍ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്.