കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ മർദനം. വടകര ശാഖയിലെ കലക്ഷൻ ഏജന്‍റായ മട്ടന്നൂർ സ്വദേശിനിയെയാണ് യുവാവ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 4:30 ഓടെയാണ് സംഭവം.
സ്‌കൂട്ടറിൻ്റെ വായ്‌പ തിരിച്ചടവ് തെറ്റിയതിനാൽ വീട്ടിലെത്തി പണം അടക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. യുവതിയുടെ മുടിയിൽ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളിയിട്ട ശേഷം മർദിക്കുകയായിരുന്നു. സംഭവത്തിൽ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തൽ ബിജീഷിനെ പൊലീസ് വടകര പൊലീസ് കേസെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീഡിയോ ദൃശങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. സംഭവം നടന്നത് എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. യുവതിയുടെ പരാതി രജിസ്റ്റർ ചെയ്‌ത വടകര
പൊലീസ്, അന്വേഷണത്തിനായി എടച്ചേരി പൊലീസിന് കൈമാറി.
Also Read:'ഇത്തരം അപകടങ്ങളിൽ ആർക്കെതിരെയാണ് കേസെടുക്കേണ്ടത്?'; ആന ഇടഞ്ഞ വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ - HC IN ELEPHANT RAMPAGE KOZHIKODE