തിരുവനന്തപുരം: സംസ്ഥാനത്ത് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നു വൈകിട്ട് അവസാനിച്ചതോടെ ഇനി മത്സരരംഗത്ത് അവശേഷിക്കുന്നത് മൂന്ന് സുപ്രധാന മുന്നണികളിലെ സ്ഥാനാര്‍ഥികളുള്‍പ്പെടെ 194 പേര്‍. കേരള കോണ്‍ഗ്രസുകള്‍ പരസ്‌പരം ഏറ്റുമുട്ടുന്ന കോട്ടയം ലോക്‌സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത്.
13 സ്ഥാനാര്‍ഥികളുമായി കോഴിക്കോട്, 12 സ്ഥാനാര്‍ഥികളുമായി തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളുമാണ് തൊട്ടു പിന്നിലുള്ളത്. സംവരണ മണ്ഡലമായ ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത്. ഇവിടെ ആകെ 5 സ്ഥാനാര്‍ഥികളാണുള്ളത്.
ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സര രംഗത്തുള്ളത് വടകരയിലാണ്, 4 സ്ഥാനാര്‍ഥികള്‍. ഇതില്‍ 3 പേരും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ഷൈലജയുടെ അപരകളാണ്. ഒരു സ്ഥാനാര്‍ഥി ഷൈലജ പി, മറ്റൊരാള്‍ കെകെ ഷൈലജ, മൂന്നാമത്തെയാള്‍ ഷൈലജ. പിന്നെയുള്ളത് ഒറിജിനല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷൈലജയും. ഇവിടെ ആകെയുള്ളത് 10 സ്ഥാനാര്‍ഥികളാണ്.
നിയോജക മണ്ഡലം തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം
- തിരുവനന്തപുരം- 12 (വനിത 1)
- ആറ്റിങ്ങല്‍- 7 (വനിത 1)
- കൊല്ലം- 12 (വനിത 2)
- പത്തനംതിട്ട- 8 (വനിത ഇല്ല)
- മാവേലിക്കര- 9 (വനിത ഇല്ല)
- ആലപ്പുഴ- 11 ( വനിത 2)
- കോട്ടയം- 14 (വനിത ഇല്ല)
- ഇടുക്കി- 7 (വനിത ഇല്ല)
- എറണാകുളം- 10 (വനിത 1)
- ചാലക്കുടി- 11 (വനിത 1)
- തൃശൂര്‍- 9 (വനിത ഇല്ല)
- ആലത്തൂര്‍- 5 (വനിത 2)
- പാലക്കാട്- 10 ( വനിത 2)
- പൊന്നാനി- 8 (വനിത 2)
- മലപ്പുറം- 8 (വനിത ഇല്ല)
- കോഴിക്കോട്- 13 (വനിത1)
- വയനാട്- 9 ( വനിത 2)
- വടകര- 10 (വനിത 4)
- കണ്ണൂര്‍- 12 (വനിത ഇല്ല)
- കാസര്‍ഗോഡ്- 9 (വനിത 3)
ALSO READ:സംസ്ഥാനത്ത് 89,839 പ്രവാസി വോട്ടർമാർ, കൂടുതൽ പേരും കോഴിക്കോട്