കോഴിക്കോട് :മഴക്കാലം വന്നാൽ എല്ലാവർക്കും സന്തോഷമാണെങ്കിലും മഴക്കാലത്തെ വെള്ളപ്പൊക്കം മിക്കവർക്കും ദുരിതമാണ്. അത്തരം വാർത്തകളാണ് ഓരോ വർഷകാലത്തും വരുന്നത്. എന്നാൽ വെള്ളപ്പൊക്കത്തെ വൈബ് ആക്കുന്ന ഒരു സ്ഥലം കോഴിക്കോട് ചാത്തമംഗലത്തുണ്ട്. കോട്ടോൽത്താഴം സങ്കേതം റോഡ് വെള്ളപ്പൊക്കത്തെ ആഘോഷമാക്കുന്നവരുടെ ഇഷ്‌ട കേന്ദ്രമായി മാറിയിരിക്കുകയാണ്. ചെറിയൊരു മഴ പെയ്യുമ്പോഴേക്കും നല്ല വൈബാണ് ഈ റോഡിൽ. നൂറ് കണക്കിന് പേരാണ് വെള്ളപ്പൊക്കത്തെ ആഘോഷമാക്കാൻ ഇവിടെ എത്തുന്നത്.
നീന്തിത്തുടിച്ചും തോണി തുഴഞ്ഞും ഉല്ലസിക്കാം; വെള്ളപ്പൊക്കത്തെ വൈബാക്കാൻ ഒരിടം; കുളിര്‍മയായി കോട്ടോൽത്താഴത്തെ കാഴ്‌ച - Saanketam Road flood Celebrants
കോഴിക്കോട് ജില്ലയിലെ കോട്ടോൽത്താഴം സങ്കേതം റോഡിൽ മഴ പെയ്‌തതിനെ തുടർന്ന വന്ന വെള്ളപ്പൊക്കത്തെ ആഘോഷമാക്കി നാട്ടുകാർ. നീന്തൽ പരിശീലിച്ചും. വെള്ളത്തിൽ കലിച്ചും ഉല്ലസിക്കാൻ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.
സങ്കേതം റോഡിലെ കാഴ്‌ചകള്‍ (ETV Bharat)
Published : Jun 27, 2024, 11:05 PM IST
സെൽഫിയെടുത്തും നീന്തിത്തുടിച്ചും തോണി തുഴഞ്ഞും റോഡിലൂടെ അങ്ങോട്ടു മിങ്ങോട്ടും നടന്നും വെള്ളത്തിലൂടെ വാഹനങ്ങൾ കുതിച്ചു പായിച്ചും വെള്ളപ്പൊക്ക വൈബിനെ ആഘോഷമാക്കും വേനൽക്കാലത്തും ധാരാളം പേർ രാവിലെയും വൈകുന്നേരവും കാഴ്‌ച കാണാൻ ഈ റോഡിൽ എത്താറുണ്ട്. പക്ഷെ മഴക്കാലം അത് വേറൊരു ലെവലാണെന്നാണ് കാഴ്‌ച കാണാൻ എത്തുന്നവർ പറയുന്നത്.