കേരളം

kerala

ETV Bharat / state

പയ്യോളിയില്‍ അച്ഛന്‍ ട്രെയിന്‍ തട്ടിയും മക്കള്‍ വിഷം ഉള്ളില്‍ച്ചെന്നും മരിച്ച നിലയില്‍ - Father and daughters found dead - FATHER AND DAUGHTERS FOUND DEAD

അച്ഛന്‍റെ മരണവാർത്ത അറിയിക്കാൻ ചെന്നപ്പോൾ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു , പെൺമക്കൾക്ക് രണ്ടുപേർക്കും വിഷം നൽകിയശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം

TRAIN ACCIDENT DEATH PAYYOLI  PAYYOLI DEATH NEWS  KOZHIKODE FAMILY DEATH NEWS  FATHER AND DAUGHTERS FOUND DEAD
FATHER AND DAUGHTERS FOUND DEAD

By ETV Bharat Kerala Team

Published : Mar 28, 2024, 2:03 PM IST

Updated : Mar 28, 2024, 2:15 PM IST

കോഴിക്കോട് : അച്ഛനേയും രണ്ട് പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ സുമേഷ് (42), മക്കളായ ഗോപിക (15) ജ്യോതിക (12) എന്നിവരാണ് മരിച്ചത്. സുമേഷിന്‍റെ മൃതദേഹം തൊട്ടടുത്ത റെയിൽവേ പാളത്തിൽ നിന്നാണ് കണ്ടെത്തിയത്.

സുമേഷ് പരശുറാം എക്‌പ്രസിന് ചാടി ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുമേഷിന്‍റെ മരണ വിവരം വീട്ടിൽ അറിയിക്കാൻ പോയ സമയത്താണ് കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി സുമേഷ് ആത്മഹത്യ ചെയ്‌തതായാണ് വിവരം. നാല് മാസങ്ങൾക്ക് മുമ്പ് സുമേഷിന്‍റെ ഭാര്യ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം തിരുവനന്തപുരത്ത് യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്‌ടർ അഭിരാമിയെയാണ് (30) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിങ് ഗസ്‌റ്റായി താമസിക്കുകയായിരുന്നു അഭിരാമി. ചൊവ്വാഴ്‌ച വൈകിട്ട് അഭിരാമിയുടെ മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read : യുവ ഡോക്‌ടർ ഫ്ലാറ്റില്‍ മരിച്ച നിലയിൽ; അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതായി സംശയം - Young Senior Resident Doctor Death

Last Updated : Mar 28, 2024, 2:15 PM IST

ABOUT THE AUTHOR

...view details