കോഴിക്കോട്:കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ഒറിജിനല്‍ നോട്ടിനൊപ്പം വ്യാജ നോട്ടുകള്‍ ചേര്‍ത്ത് അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്യിക്കുന്ന സംഘമാണ് പൊലീസിന്‍റെ പിടിയിലായത്. കൊടുവള്ളി കത്തറമ്മല്‍ വലിയപറമ്പ് മാട്ടുലായിമ്മല്‍ മുര്‍ഷിദ്, ആവിലോറ കരണിക്കല്ല് മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിലുമ്മാരം അമ്പായക്കുന്നുമ്മല്‍ മുഹമ്മദ് ഇയാസ്, മണ്ണാര്‍ക്കാട് സ്വദേശിനി സുഹൈല ഹുസ്‌ന എന്നിവരാണ് പൊലീസ് പിടികൂടിയത്.
ഈ മാസം ഇരുപതിന് നരിക്കുനിയിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയ മുര്‍ഷിദ് 15000 രൂപ കെ യാസിര്‍ ഹുസ്സൈന്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അഞ്ഞൂറിന്‍റെ മുപ്പത് നോട്ടുകളാണ് നല്‍കിയിരുന്നത്. അടുത്തദിവസം പണം ഡെപ്പോസിറ്റ് മെഷീനില്‍ ഇട്ടപ്പോഴാണ് 14 നോട്ടുകള്‍ വ്യാജനാണെന്ന് മനസിലായത്.