വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങൾ യുദ്ധക്കളം പോലെയെന്ന് ദൃക്‌സാക്ഷി ഷാജി ഇടിവി ഭാരതിനോട്. 'അർധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് ആദ്യം ഉരുൾപൊട്ടിയത്. തുടരെ തുടരെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈയാണ് പ്രഭവ കേന്ദ്രം. ഹാരിസൺ തൊഴിലാളികളുടെ 20 ലയങ്ങൾ പൂർണ്ണമായും ഒലിച്ചു പോയി. മറ്റ് വീട്ടുകളും തകർന്നിട്ടുണ്ട്.
എന്താണ് സംഭവിച്ചത് എന്നറിയാതെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിക്കയറുകയായിരുന്നു. 700ല്‍ ഏറെ പേർ ഇവിടെ തന്നെയുണ്ട്. മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പറ്റിയിട്ടില്ല. മരണ സംഖ്യ വലിയ തോതിൽ ഉയരാനാണ് സാധ്യത' എന്ന് ഷാജി പറഞ്ഞു.