ഇടുക്കി : നെടുങ്കണ്ടത്ത് തോട്ട പൊട്ടിയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അണക്കര സ്വദേശി ജയ്മോൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാമാക്ഷി വിലാസം കോണ്ടിനൻ്റൽ എസ്റ്റേറ്റിൽ ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയായിരുന്നു സംഭവം.
ഇടുക്കിയില്‍ തോട്ട പൊട്ടി ഒരാൾ മരിച്ചു ; ഒരാളുടെ നില ഗുരുതരം - blast at idukki
കുഴൽ കിണർ ജോലിക്കാരായ രാജേന്ദ്രനും ജയ്മോനും, വെള്ളം കുറവായതിനെ തുടർന്ന് തോട്ട പൊട്ടിച്ച് കിണറിലേയ്‌ക്ക് ഇടുവാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
blast at idukki
Published : Mar 10, 2024, 1:13 PM IST
കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. വെള്ളം കുറവായതിനെ തുടർന്ന്, തോട്ട കുഴൽ കിണറിലേയ്‌ക്ക് പൊട്ടിച്ച് ഇടുവാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. കാലിനും ഗുരുതരമായി പരിക്കേറ്റു.
ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രാജേന്ദ്രൻ മരിച്ചത്. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.