കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്താൻ വിദഗ്‌ധ സംഘത്തെ ഹൈക്കോടതി നിയോഗിച്ചു.
ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി( Guruvayur Elephant sanctuary). ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്താൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്‌ദ്ധ സംഘത്തെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിയോഗിച്ചത്.
ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച് പരിഗണനയിലിരിക്കുന്ന ഹർജിയിലാണ് ഹൈക്കോടതി നടപടി. ആനകളുടെ ആരോഗ്യ നില ഉൾപ്പെടെ സംഘം പരിശോധിക്കും. പരിശോധന മുൻകൂട്ടി വനം വകുപ്പ്, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി, ഹർജിക്കാരി എന്നിവരെ അറിയിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹർജി ഹൈക്കോടതി നാലാഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും(High court). ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണനയിലിരിക്കെയാണ് ആനകളെ മർദിച്ച സംഭവം പുറത്തു വന്നത്. തുടർന്ന് ആനക്കോട്ടയിൽ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നുണ്ടോയെന്നതുൾപ്പെടെ പരിശോധിക്കാൻ ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒയ്ക്ക് നിർദേശം നൽകിയിരുന്നു(Expert committee).