കേരളം

kerala

ETV Bharat / state

പോക്സോ കേസ് അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം ; സുഹൃത്തിനെ ചോദ്യം ചെയ്യും - Erattayar Pocso Case Survivor Case

ഇരട്ടയാറിലെ പോക്‌സോ കേസിൽ അതിജീവിത മരിച്ചത് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയെന്ന് പൊലീസ്. പെൺകുട്ടി ആത്മഹത്യ ചെയ്‌തതാണെന്ന് നിഗമനം. പെൺകുട്ടിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യും.

ഇടുക്കി വാര്‍ത്തകള്‍  ഇരട്ടയാര്‍ പോക്‌സോ കേസ്  Idukki Latest News  Erattayar Girl Suicide
Representative Image (ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 16, 2024, 1:08 PM IST

ഇടുക്കി:ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയതിനെ തുടർന്നാണെന്ന് പ്രാഥമിക പോസ്‌റ്റുമോ‍ർട്ടം റിപ്പോർട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിനായി പെൺകുട്ടിയുടെ ബെംഗളുരുവിലുള്ള സുഹൃത്തിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

വിശദമായ അന്വേഷണത്തിൽ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളിൽ കടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആൺ സുഹൃത്തുക്കളിലൊരാളോട് മൊബൈലിൽ വഴക്കുണ്ടാക്കുന്നതായി കണ്ടിരുന്നുവെന്ന് അതിജീവിതയുടെ അമ്മ മൊഴി നൽകി. തു‍ടർന്ന് പൊലീസ് മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചു.

താൻ മരിക്കുമെന്ന് ബെംഗളുരുവിലുള്ള സുഹൃത്തിന് സന്ദേശം അയച്ചതിന്‍റെ തെളിവുകൾ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചു. ഇയാൾ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും പെൺകുട്ടി ഫോൺ എടുത്തിരുന്നില്ല. ഇലാസ്‌റ്റിക് കൊണ്ടുള്ള ബെൽറ്റ് കഴുത്തിൽ മൂന്നു തവണ ചുറ്റിയിരുന്നു.

ഇതേത്തുടർന്ന് കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇത് സ്വയം ചെയ്‌തതാകാമെന്നാണ് പൊലീസിന്‍റെയും പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളുമില്ലായിരുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടി സന്ദേശം അയച്ച സുഹൃത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

READ MORE : ഇരട്ടയാറിലെ അതിജീവിത സുഹൃത്തിനയച്ച സന്ദേശം കണ്ടെത്തി; മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്

ABOUT THE AUTHOR

...view details