ഇടുക്കി:തേക്കടിയിലെ കനാലിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിന് മുകളില്‍ ആന വീണു. തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന ഷട്ടറിന് സമീപത്തുള്ള കനാലിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിലാണ് ആന കുടുങ്ങിയത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
ഇടുക്കിയില്‍ കനാലിലെ ഗ്രില്ലില്‍ കുടുങ്ങി ആന; ഷട്ടർ അടച്ച് രക്ഷപ്പെടുത്തി - Elephant Stuck In The Canal - ELEPHANT STUCK IN THE CANAL
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിലാണ് കാട്ടാന കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Elephant Got Stuck In The Shutter Of Thekkady Canal (ETV Bharat)
Published : Jul 10, 2024, 7:37 PM IST
|Updated : Jul 10, 2024, 7:59 PM IST
ഇടുക്കിയില്‍ കനാലിലെ ഗ്രില്ലില്‍ കുടുങ്ങി ആന (ETV Bharat)
റിസോർട്ട് ജീവനക്കാര്‍ വെള്ളത്തിൽ കുടുങ്ങിയ ആനയെ കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തേക്കടിയിലെ ഷട്ടർ അടച്ച് വെള്ളം തമിഴ്‌നാട്ടിലേയ്ക്കുള്ള ഒഴുക്ക് തടസപ്പെടുത്തിയതോടെ ആന തിരിച്ച് നീന്തി കയറി. ഏകദേശം നൂറ്റിയമ്പത് മീറ്ററോളം തിരിച്ച് നിയന്തിയാണ് ആന കരയിലെത്തിയത്.
Also Read:അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ പാഞ്ഞടുത്ത് കബാലി ; ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസപ്പെടുത്തി
Last Updated : Jul 10, 2024, 7:59 PM IST