ഇടുക്കി:തെരഞ്ഞെടുപ്പ്പ്രചാരണത്തിന് തെര്‍മോകോള്‍ ഉപയോഗിച്ചാല്‍ പിഴ ചുമത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. തെര്‍മോകോള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് 10000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് തെര്‍മോകോള്‍ ഉപയോഗിച്ചാല്‍ പിഴ - Fine on thermocol using - FINE ON THERMOCOL USING
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെര്‍മോകോള്‍ ഉപയോഗിച്ചാല്‍ പിഴ. ജില്ലാ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
Published : Mar 30, 2024, 7:39 PM IST
ബോർഡുകളിലും മറ്റും പ്രിന്‍റ് ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേര്, ഫോണ്‍ നമ്പര്‍, റീസൈക്കിള്‍ ലോഗോ എന്നിവ വ്യക്തമായി കാണുന്ന രീതിയില്‍ ഉണ്ടായിരിക്കണം. നിരോധിത ഉല്‍പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ പ്രിന്‍റിങ്ങിനായി ഉയോഗിക്കാവു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ബോര്‍ഡുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കുമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.