കേരളം

kerala

ETV Bharat / state

വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ വയോധികൻ മരിച്ചു - Old Man Died During The Seizure - OLD MAN DIED DURING THE SEIZURE

അയൽവാസി ഓട്ടോറിക്ഷ തടഞ്ഞുനിർത്തിച്ച ശേഷം തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു

DISPUTE WITH NAIGHBOUR  OLD MAN DIED DURING THE SEIZURE  വഴി തർക്കം വയോധികൻ മരണപ്പെട്ടു  വഴി തർക്കത്തിൽ വയോധികൻ മരിച്ചു
Dispute With A Neighbor ; The Old Man Died During The Seizure In Idukki

By ETV Bharat Kerala Team

Published : Apr 11, 2024, 8:32 AM IST

ഇടുക്കി :മുള്ളാരിങ്ങാട് അയൽവാസിയുമായുണ്ടായ വഴി തർക്കത്തെ തുടർന്ന് നടന്ന മൽപ്പിടുത്തതിനിടെ വയോധികൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

രാവിലെ ചായക്കടയിൽ പോയി ചായക്കുടിച്ച് മടങ്ങിവന്നിരുന്ന സുരേന്ദ്രൻ സഞ്ചരിച്ച ഓട്ടോറിക്ഷ അയൽവാസിയായ ദേവകി തടഞ്ഞു നിർത്തിച്ചശേഷം വഴിയെ ചൊല്ലി ഇരുവരും തമ്മിൽ തമ്മിൽ തർക്കമുണ്ടായി. ഇതുവഴി വാഹനം കടന്നുപോകരുതെന്ന് പറഞ്ഞ ദേവകിയോട് ഇതുവഴി വാഹനത്തിൽ പോകാനുള്ള മെമ്മോ ഉണ്ടെന്ന് സുരേന്ദ്രൻ പറയുകയും ഇരുവരും വലിയ തർക്കത്തിലേക്കെത്തുകയും ചെയ്‌തു.

തുടർന്ന് രണ്ടുപേരും തമ്മിലുണ്ടായ മൽപ്പിടുത്തിനയിൽ സുരേന്ദ്രൻ വഴിയിൽ തളർന്നു വീഴുകയായിരുന്നു. സുരേന്ദ്രൻ വീണത് കണ്ട് ദേവകി ഓടി വീട്ടിലേക്ക് കയറി. ഉടൻതന്നെ തൊടുപുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ആസ്വഭാവിക മരണത്തിന് കാളിയാർ പൊലീസ് കേസെടുത്തു.

പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളൂ. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്‌റ്റ്മാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ദേവകിക്കും പരിക്കേറ്റതിനാൽ ദേവകിയും തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്.

Also Read : മദ്യ ലഹരിയിലെ തര്‍ക്കം കലാശിച്ചത്‌ കത്തിക്കുത്തില്‍; വണ്ടിപ്പെരിയാറില്‍ 3 വർഷത്തിനിടെ മൂന്നാമത്തെ കൊലപാതകം - Stabbed To Death In Vandiperiyar

ABOUT THE AUTHOR

...view details