കേരളം

kerala

ETV Bharat / state

വളര്‍ത്തുപൂച്ചയെ കാണാതായതില്‍ തര്‍ക്കം; തൃശൂരില്‍ വയോധികനെ കൊച്ചുമകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു - Elderly man attacked by grandson - ELDERLY MAN ATTACKED BY GRANDSON

സംഭവം ഇരിങ്ങാലക്കുടയില്‍. 79കാരനായ കേശവനാണ് പരിക്കേറ്റത്. കൊച്ചുമകന്‍ ശ്രീകുമാര്‍ പൊലീസ് പിടിയില്‍.

YOUTH ATTACKED GRANDFATHER  വയോധികനെ കൊച്ചുമകന്‍ വെട്ടി  തൃശൂര്‍ ഇരിങ്ങാലക്കുട  ATTACK ON ELDERLY MAN IN THRISSUR
Youth attacked grandfather in Thrissur (ETV Bharat)

By ETV Bharat Kerala Team

Published : Jun 2, 2024, 10:24 AM IST

തൃശൂര്‍ :ഇരിങ്ങാലക്കുട എടക്കുളത്ത് കൊച്ചുമകന്‍ മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ചു. എടക്കുളം കോമ്പാത്ത് വീട്ടിൽ 79 വയസുള്ള കേശവനെയാണ് കൊച്ചുമകന്‍ ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ (ജൂണ്‍ 1) രാത്രിയിലായിരുന്നു സംഭവം.

വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തത്തിനെ തുടര്‍ന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കേശവനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞുവച്ച് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസിന് കൈമാറുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.

Also Read: സംശയത്തിന്‍റെ പേരില്‍ ഭാര്യയെ ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; ഭർത്താവ് കസ്‌റ്റഡിയില്‍ - Husband Burns Wife Alive

ABOUT THE AUTHOR

...view details