കേരളം

kerala

ETV Bharat / state

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സ്‌മരണകളുമായി കോട്ടയത്ത് ബലിപെരുന്നാൾ ആഘോഷിച്ചു - EID UD ADHA CELEBRATION KOTTAYAM - EID UD ADHA CELEBRATION KOTTAYAM

കോട്ടയം ജില്ലയുടെ വിവിധയിടങ്ങളിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ.

കോട്ടയം ബലിപെരുന്നാൾ ആഘോഷം  ബലിപെരുന്നാൾ  KOTTAYAM EID CELEBRATION  BAKRID CELEBRATION
Eid Celebration at Kottayam (ETV Bharat)

By ETV Bharat Kerala Team

Published : Jun 17, 2024, 5:52 PM IST

കോട്ടയത്ത് ബലിപെരുന്നാൾ ആഘോഷം (ETV Bharat)

കോട്ടയം:ഇബ്രാഹിം നബിയുടെത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സ്‌മരണകളുമായി മുസ്ലിം വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ വിശ്വാസികൾ പങ്കുചേർന്നു. കോട്ടയത്ത്‌ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു.

കോട്ടയം താഴത്തങ്ങാടി ജുമാ മസ്‌ജിദിൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് ഇമാം ഷഫീഖ് ഫാളിൽ മാന്നനി മൗലവി നേതൃത്വം നൽകി. അറവുപുഴ മൂഹിയുദ്ദീൻ ജുമാ മസ്‌ജിദിൽ മൗലവി സൽമാൻ മളാഹിരി, തിരുന്നക്കര പുത്തൻ പള്ളി ജുമാ മസ്‌ജിദിൽ ഹാഫിള് കെ എം, താഹാ മൗലവി അൽ ഹസനി, കുമ്മനം ഹനഫി ജുമാ മസ്‌ജിദിൽ മൗലവി മുഹമ്മദ്‌ ഷാഫി, നജ്‌മി അൽ ഖാസിമി എന്നിവർ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. തിരുന്നക്കര മൈതാനത്ത് മൗലവി ജമാൽ കങ്ങരപ്പള്ളിയാണ് നേതൃത്വം നൽകിയത്.

രാവിലെ 7നും 9നും ഇടയിലായിടുന്നു പള്ളികളിൽ പെരുന്നാൾ നമസ്‌കാരം നടന്നത്. പെരുന്നാൾ നമസ്‌കാരത്തെ തുടർന്ന് ബലി അറുക്കൽ നടന്നു. പരസ്‌പരം അശ്ലേഷിച്ചും ഹസ്‌തദാനം നടത്തിയും വിശ്വാസികൾ പരസ്‌പരം പെരുന്നാൾ ആശംസകൾ കൈമാറി.

Also Read: മകൾക്ക് പെരുന്നാൾ സമ്മാനം നൽകാനെത്തിയ പിതാവിന് ക്രൂരമർദനം; സംഭവം ചേലക്കര സൂപ്പിപ്പടിയിൽ

ABOUT THE AUTHOR

...view details