തിരുവനന്തപുരം :ശനിയും ഞായറും സ്‌കൂളിൽ പോകേണ്ടി വരുമോയെന്ന കാര്യത്തിൽ അഭിപ്രായ സ്വരൂപണം നടത്തിയ ശേഷം തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹിയറിങ്ങിൽ അധ്യാപക, രക്ഷകർതൃ, വിദ്യാർഥി സംഘടന പ്രവർത്തകർ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ ഓഫിസിൽ നിന്ന് ലഭിക്കുന്ന വിവരം. ഹിയറിങ്ങിൽ രണ്ട് രക്ഷകർതൃ പ്രതിനിധികൾ മാത്രമാണ് ശനി, ഞായർ ദിവസങ്ങൾ പ്രവർത്തി ദിനമാക്കണമെന്ന ശുപാർശ പിന്തുണച്ചത്.
അഭിപ്രായ സ്വരൂപണം നടത്തിയ ശേഷമാകും അന്തിമ തീരുമാനം. അധ്യായന വർഷത്തിൽ 220 ദിവസം പ്രവർത്തി ദിനമാക്കി വർധിപ്പിച്ചു കൊണ്ടു സർക്കാർ പുറത്തിറക്കിയ കലണ്ടർ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇടതു വലതു അധ്യാപക സംഘടനകളായ കെപിഎസ്‌ടിഎ, കെഎസ്‌ടിഎ പ്രതിനിധികൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ തീരുമാനം.